ചെയിന്‍ സര്‍വേ ക്ലാസ്

255
0
Share:

ഒരു വര്‍ഷത്തേക്ക് മൂന്നു മാസം കാലദൈര്‍ഘ്യമുള്ള നാല് ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തുടങ്ങുന്ന ചെയിന്‍ സര്‍വേ (ലോവര്‍) ക്ലാസുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ടൈപ്പു ചെയ്തതോ കൈകൊണ്ടെഴുതിയതോ ആയ അപേക്ഷാ ഫോറങ്ങള്‍ ഉപയോഗിക്കാം. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ പാസായവരും 35 വയസു പൂര്‍ത്തിയാക്കാത്തവരും ആയിരിക്കണം അപേക്ഷകര്‍.

പിന്നാക്ക സമുദായക്കാര്‍ക്ക് 38 വയസും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 40 വയസും ആണ് ഉയര്‍ന്ന പ്രായപരിധി.

ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി ബുക്കിന്റെ ശരിപകര്‍പ്പ്. (വയസ് തെളിയിക്കുന്നതിന്റെയും പബ്ലിക് പരീക്ഷയില്‍ നേടിയ മാര്‍ക്ക് തെളിയിക്കുന്നതിന്റെയും പേജുകള്‍), ബന്ധപ്പെട്ട ഓഫീസില്‍ നിന്നും ലഭിച്ച ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ അസല്‍. (പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കു മാത്രം), ഏതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനില്‍ നിന്നും ആറ് മാസത്തിനകം ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് (അസല്‍), അപേക്ഷകര്‍ ഏത് ജില്ലക്കാരനാണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെയോ പഞ്ചായത്ത് പ്രസിഡന്റിന്റെയോ സര്‍ട്ടിഫിക്കറ്റ് (അസല്‍) എന്നിവ അപേക്ഷയോടൊപ്പം ഉണ്ടാകണം.

അപേക്ഷ അയക്കുന്ന കവറിനു പുറത്ത് ‘സര്‍വേ സ്‌കൂളില്‍ ചേരുന്നതിനുള്ള അപേക്ഷ’ എന്നും കവറിന്റെ പുറത്തെഴുതുന്ന മേല്‍വിലാസത്തില്‍ ഉദ്യോഗപേരും സ്ഥലപേരും (ഡയറക്ടര്‍ സര്‍വേ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ്, വഴുതക്കാട്, തിരുവനന്തപുരം) മാത്രമേ എഴുതാന്‍ പാടുള്ളു.

വിമുക്തഭടന്മാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധിയില്‍ ഇളവ് അനുവദിക്കില്ല.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകള്‍ പ്രവേശനം കിട്ടുന്ന മുറയ്ക്കു സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സര്‍വേ സ്‌കൂള്‍ അധികാരികളുടെ മുമ്പാകെ ഹാജരാക്കണം.

പബ്ലിക് സര്‍വീസ് കമ്മീഷന്‍ തിരഞ്ഞെടുക്കുന്ന വില്ലേജ് അസിസ്റ്റന്റ്മാര്‍, രണ്ടാം തരം ഡ്രാഫ്റ്റ്‌സ്മാന്‍, സര്‍വേയര്‍, ട്രെയിസര്‍മാര്‍ എന്നിവർക്ക് പ്രായപരിധിയോ പരീക്ഷാ യോഗ്യതയോ പരിഗണിക്കാതെ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെയോ, ജില്ലാകളക്ടറുടെയോ സര്‍വേ ഡയറക്ടറുടെയോ  നിര്‍ദേശാനുസരണം പ്രവേശനം അനുവദിക്കാം.

അപേക്ഷ സെപ്റ്റംബർ 26ന് മുമ്പ് വഴുതക്കാട്ടുള്ള സര്‍വേ ഡയറക്ടറാഫീസില്‍ ലഭിക്കണം.

Share: