സിഎഫ്ആര്‍ഡിയില്‍ പരിശീലനം

295
0
Share:

പത്തനംതിട്ട: സിഎഫ്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ എച്ച്എസിസിപി/ഐഎസ്ഒ 22000, ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് എന്നിവയില്‍ സിഎഫ്ആര്‍ഡി ആസ്ഥാനത്ത് പരിശീലനം നല്‍കും. ഭക്ഷ്യസംസ്‌കരണ ഫാക്ടറികള്‍, ഭക്ഷ്യപരിശോധനാ ലാബുകള്‍, ഫുഡ് സേഫ്റ്റി ഏജന്‍സികള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ ഈ മാസം 22ന് മുമ്പ് സിഎഫ്ആര്‍ഡി ആഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരത്തിന് www.supplyco.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share: