മഹാരാജാസ് കോളേജില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
കൊച്ചി: ഇന്‍ടാന്‍ജിബിള്‍ ഹെറിറ്റേജ് ടൂറിസം എന്ന പഠന ശാഖയില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ആറ് മാസം ദൈരഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു.
ക്ലാസുകള്‍ പരിപൂര്‍ണമായും ഓണ്‍ലൈന്‍ ആയിട്ടാണ് നടത്തുക.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി നാല്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക. (www.maharajas.ac.in)
ഫോണ്‍ 9871568309/9746179123.