സെൻറർ ഫോർ പഴ്‌സണൽ ടാലൻറ് മാനേജ്‌മെൻറിൽ 1061 ഒഴിവുകൾ.

289
0
Share:

സെൻറർ ഫോർ പഴ്‌സണൽ ടാലൻറ് മാനേജ്‌മെൻറിൽ (CEPTAM) വിവിധ തസ്‌തികകളിൽ നിലവിലുള്ള 1061 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര പ്രതിരോധ വകുപ്പിന്‌ കീഴിലെ ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെൻറ് ഓർഗനൈസേഷൻറെ (DRDO) നിയന്ത്രണത്തിലുള്ളതാണ് സെൻറർ ഫോർ പഴ്‌സണൽ ടാലൻറ് മാനേജ്‌മെൻറ് (CEPTAM)

സ്‌റ്റെനോഗ്രാഫർ ഗ്രേഡ്‌–-1, സ്‌റ്റെനോഗ്രാഫർ ഗ്രേഡ്‌ –-2, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റൻറ് , സ്‌റ്റോർ അസിസ്‌റ്റൻറ് , സെക്യൂരിറ്റി അസിസ്‌റ്റൻറ് , വെഹിക്കിൾ ഓപ്പറേറ്റർ, ഫയർ എൻജിൻ ഡ്രൈവർ, ഫയർമാൻ തസ്‌തികകളിലാണ്‌ ഒഴിവുകൾ.

എഴുത്തുപരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഡിസംബർ 7.

വിശദവിവരങ്ങൾ www.drdo.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Tagsceptam
Share: