സെൻട്രൽ കോൾഫീൽഡ്സിൽ അവസരങ്ങൾ
വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക്സെൻട്രൽ കോൾഫീൽഡ്സ് എസ്സി,എസ്ടി, ഒബിസി വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അസിസ്റ്റന്റ് ഫോർമാൻ (ഇലക്ട്രിക്കൽ)- 120 ഒഴിവ്.
യോഗ്യത- മൂന്നുവർഷത്തെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ. ഖനികളിൽ പ്രവർത്തിക്കാനുള്ള ഇലക്ട്രിക്കൽ സൂപ്പർവൈസർഷിപ്പ് സർട്ടിഫിക്കറ്റ്.
ഇ.പി. ഇലക്ട്രീഷ്യൻ (എസ്കവേഷൻ)/ടെക്നീഷ്യൻ- 27 ഒഴിവ്.
യോഗ്യത- ഇലക്ട്രീഷ്യൻ ട്രേഡിൽ ഐഇ അംഗീകാരമുള്ള ഐടിഐ സർട്ടിഫിക്കറ്റ്. അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
ഇലക്ട്രീഷ്യൻ (നോണ്‍-എസ്കവേഷൻ)/ ടെക്നീഷ്യൻ- 158 ഒഴിവ്.
യോഗ്യത- ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ ഖനികളിൽ ഇലക്്ട്രിക്കൽ ജോലി ചെയ്യാനുള്ള എൽടി പെർമിറ്റ്, അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയിരിക്കണം. പ്രായം- 33 വയസിൽ കൂടരുത്. എസ്സി, എസ്ടി വിഭാഗക്കാർക്ക് 35 വയസ്.
അപേക്ഷാഫീസ്- ഒബിസി വിഭാഗക്കാർ അപേക്ഷാഫീസായി 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കുണം. Cetnral Coal Field ന്റെ പേരിൽ റാഞ്ചിയിൽ മാറാവുന്ന ഡിഡി ആണ് എടുക്കേണ്ടത്. ഡ്രാഫ്റ്റിന്റെ പുറകിൽ ഉദ്യോഗാർഥിയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം-www.centralcoalfields.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് ഓഫ് ലൈൻ ആയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓണ്‍ലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
അപേക്ഷ പൂർത്തിയാക്കിയ ശേഷം പ്രിന്റൗട്ട് എടുത്ത് ആവശ്യമായ രേഖകൾ സഹിതം അവസാന തീയതിക്കു മുന്പാ യി സാധാരണ തപാലിൽ അയയ്ക്കണം .
കൂടുതൽ വിവരങ്ങൾ : www.centralcoalfields.in എന്ന വെബ്സൈറ്റിൽ ലഭിക്കും