കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ : അപേക്ഷ ക്ഷണിച്ചു
കംബൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷക്ക് (II) യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഇന്ത്യൻ നേവൽ അക്കാഡമി, എയർ ഫോഴ്സ് അക്കാഡമി എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷക്ക് ബിരുദം , എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഒഴിവുകൾ: 339 .
1. ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഡെറാഡൂണ്‍: (അവിവാഹിതരായ പുരുഷൻമാർക്ക്)-
ഒഴിവുകൾ: 100 (എൻസിസി(ആർമി വിംഗ്) സി സർട്ടിഫിക്കറ്റുള്ളവർക്കായി നീക്കി വച്ചിരിക്കുന്ന 13 ഒഴിവുകളുൾപ്പെടെ).
പ്രായം: 1998 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.
2. ഇന്ത്യൻ നേവൽ അക്കാഡമി, ഏഴിമല: എക്സിക്യൂട്ടീവ്(ഹൈഡ്രോ/ജനറൽ സർവീസ്)(അവിവാഹിതരായ പുരുഷൻമാർക്ക്)-
ഒഴിവുകൾ: 22. (എൻസിസി(നേവൽ വിംഗ്) സി സർട്ടിഫിക്കറ്റുള്ളവർക്കായി നീക്കി വച്ചിരിക്കുന്ന മൂന്ന് ഒഴിവുകളുൾപ്പെടെ).
പ്രായം: 1998 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
യോഗ്യത: എൻജിനിയറിംഗിൽ ബിരുദം.
3. എയർഫോഴ്സ് അക്കാഡമി, ഹൈദരാബാദ്:
32 ഒഴിവുകൾ : 32. (പ്രീ-ഫ്ളൈയിംഗ്) ട്രെയിനിംഗ് കോഴ്സ്(എൻസിസി(എയർഫോഴ്സ് വിംഗ്) സി സർട്ടിഫിക്കറ്റുള്ളവർക്കായി നീക്കി വച്ചിരിക്കുന്ന മൂന്ന് ഒഴിവുകളുൾപ്പെടെ)
പ്രായം: 1998 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
യോഗ്യത: ബിരുദവും ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടെ പ്ലസ്ടുവും അല്ലെങ്കിൽ എൻജിനിയറിംഗിൽ ബിരുദം.
4. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി, ചെന്നൈ: പുരുഷൻമാർക്കായുള്ള എസ്എസ്സി കോഴ്സ്-
ഒഴിവുകൾ: 169.
പ്രായം: 1997 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
യോഗ്യത: അനുയോജ്യമായ ടെക്നിക്കൽ യോഗ്യത.
5. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി, ചെന്നൈ: എസ്എസ്സി (അവിവാഹിതരായ സ്ത്രീകൾ)(നോണ്‍-ടെക്നിക്കൽ) കോഴ്സ്-
ഒഴിവുകൾ: 16.
പ്രായം: 1997 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
യോഗ്യത: അനുയോജ്യമായ ടെക്നിക്കൽ യോഗ്യത.
പരീക്ഷാഫീസ്: 200 രൂപ. എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് മുഖേന ഫീസ് അടയ്ക്കാവുന്നതാണ്. എസ്സി/എസ്ടി വിഭാഗക്കാർക്കും സ്ത്രീകൾക്കും ഫീസില്ല.
2021 നവംബർ 14 നായിരിക്കും പരീക്ഷ.
അപേക്ഷ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. www.upsco nline.nic.in എന്ന വെബ്സൈറ്റ് വഴി മാത്രം അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 24.
കൂടുതൽ വിവരങ്ങൾ www. upsc.gov എന്ന വെബ്സൈറ്റിൽ ലഭിക്കും