സി.ഡി.എസ്സുകളില്‍ അക്കൗണ്ടൻറ്

Share:

കാസർഗോഡ് : ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടൻറ്മാരുടെ ഒഴിവിലേയ്ക്ക് അയല്‍ക്കൂട്ട അംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം:  2 (പുത്തിഗെ, കുമ്പള).
യോഗ്യത: അപേക്ഷ നല്‍കുന്നവര്‍ ജില്ലയില്‍ താമസിക്കുന്നവരായിരിക്കണം. നിലവില്‍ മറ്റ് ജില്ലകളില്‍ സി.ഡി.എസ്സ് അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. അവര്‍ ബന്ധപ്പെട്ട ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററില്‍ നിന്നും ശുപാര്‍ശ കത്ത് നല്‍കണം. ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം.

പ്രായം : 20നും 30നും മദ്ധ്യേ (വിജ്ഞാപന തീയതിയായ 2022 ഒക്ടോബര്‍ 28ന്) പ്രായമുള്ളവര്‍ ആയിരിക്കണം. നിലവില്‍ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടൻറായി പ്രവര്‍ത്തിച്ചവര്‍ക്ക് (കരാര്‍/ദിവസവേതനം) 45 വയസ്സ് വരെ അപേക്ഷിക്കാം.

അപേക്ഷ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടും www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 12ന് വൈകിട്ട് 5വരെ.

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തി ൻറെ യും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ 2023 ജനുവരി 1-ന്.

അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, സിവില്‍ സ്‌റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് ജില്ല, പിന്‍ 671123.

ഫോണ്‍: 04994 256111.

Share: