സി-ഡിറ്റിൽ സൗജന്യ പരിശീലനം

227
0
Share:
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിൽ സൈബർശ്രീ, സി -ഡിറ്റ് മൂന്നു മാസത്തെ സൗജന്യ പരിശീലനം നൽകുന്നു.
പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ബിരുദമോ  ഡിപ്ലോമയോ പാസായവർക്കും എൻജിനീയറിംഗ് കോഴ്‌സ് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം.
പ്രായപരിധി 18 നും 27 നും മധ്യേ. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം 15 ന് പത്ത് മണിക്ക് സൈബർശ്രീ സെന്റർ, സി-ഡിറ്റ്, പൂർണ്ണിമ,  റ്റി.സി 81/2964, തൈക്കാട് പി. ഒ. തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ഹാജരാകണം.
പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും  cybersritraining@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കാവുന്നതുമാണെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു. ഫോൺ: 0471 2323949
Share: