സി-ഡിറ്റില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

250
0
Share:

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് നടത്തുന്ന ഐ.ടി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡി.സി.എ, പി.ജി.ഡി.സി.എ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളോടൊപ്പം ജാവ, നെറ്റ്, പി.എച്ച്.പി പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളും നടത്തുന്നു. ടാലി സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആറു മാസത്തെ കമ്പ്യൂട്ടര്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിനും മൂന്നു മാസത്തെ കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും ഡിസംബര്‍ ഒന്നു മുതല്‍ അഡ്മിഷന്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള സി-ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ്: www.tet.cdit.org

ഫോണ്‍: 0471 2321360, 2321310

Share: