കരിയർ മാഗസിൻ, ഇനി ഡെയിലി ഹണ്ടിൽ

464
0
Share:

കരിയർ മാഗസിൻ പ്രസിദ്ധീകരിക്കുന്ന തൊഴിലവസര വാർത്തകളും മത്സര പരീക്ഷക്കുള്ള ചോദ്യോത്തരങ്ങളും ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഇനി മൊബൈൽ ഫോണിലും.
ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ബുക്ക് മൊബൈൽ സർവീസ് പ്രൊവൈഡർ ആയ ന്യൂസ് ഹണ്ട് / ഡെയിലി ഹണ്ടിലൂടെ ( https://m.dailyhunt.in/news/india/malayalam/career+magazine-epaper-careerma ) ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും ഏറ്റവും പുതിയ വിവരങ്ങൾ ഇനി മൊബൈലിൽ വായിക്കാം. ഇത് സംബന്ധിച്ച കരാറിൽ വേർസ് ഇന്നൊവേഷൻസും കരിയർ കമ്മ്യൂണിക്കേഷൻസും ഒപ്പുവെച്ചു.
കഴിഞ്ഞ 33 വർഷങ്ങളായി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന , മലയാളത്തിലെ പ്രഥമ തൊഴിൽ-വിദ്യാഭ്യാസ പ്രസിദ്ധീകരണമായ കരിയർ മാഗസിൻറെ ഓൺലൈൻ സംരംഭമായ കരിയർ മാഗസിൻ ഡോട്ട് ഇൻ ( www.careermagazine.in ) പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ലഭിക്കുന്നതിന് ഡെയിലി ഹണ്ടിൻറെ അപ്ലിക്കേഷൻ, മൊബൈൽ ഫോണിൽ ഡൗൺ ലോഡ് ചെയ്‌താൽ മതിയാകും.
ഏറ്റവും പുതിയ വാർത്തകൾക്ക് വേണ്ടി പതിനെട്ട് കോടിയിലധികം പേർ ഉപയോഗിക്കുന്ന മൊബൈൽ ആപ് ആണ് ഡെയിലി ഹണ്ട് /ന്യൂസ് ഹണ്ട് എന്ന് കരിയർ മാഗസിൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റിഷി പി രാജൻ അറിയിച്ചു.

Share: