കരിയർ നോളിഡ്‌ജ്‌ കഫെ’: പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി

Share:

ഗാന്ധിയൻ ദർശനങ്ങൾ ഉൾക്കൊണ്ട് ഗ്രാമങ്ങളിലെ ഇന്ത്യയെ ഉയർത്തെഴുന്നേൽപ്പിക്കാൻ, വിദ്യാസമ്പന്നരാക്കാൻ ‘കരിയർ നോളിഡ്‌ജ്‌ കഫെ’ പദ്ധതിയുമായി മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം, ‘കരിയർ മാഗസിൻ’ മുന്നിട്ടിറങ്ങുകയാണ്. പുതിയ വിദ്യാഭ്യാസ പദ്ധതികളും സാങ്കേതിക സാദ്ധ്യതകളും ഗ്രാമങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ 1000 പഞ്ചായത്തുകളിൽ ‘കരിയർ നോളിഡ്‌ജ്‌ കഫെ’ കൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമായി. ‘ബ്ലെൻഡഡ്‌ എഡ്യൂക്കേഷൻറെ ‘ അനന്ത സാദ്ധ്യതകൾ ഗ്രാമങ്ങളിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമെന്ന് സി എം ഡി രാജൻ പി തൊടിയൂർ പറഞ്ഞു.

കേരളത്തിലെ വിദ്യാസമ്പന്നരായ യുവജനങ്ങളുടെയും അനുഭവസമ്പത്തും പരിചയവും ദീർഘ വീക്ഷണയുമുള്ള മുതിർന്ന പൗരന്മാരുടെയും സഹകരണം കൊണ്ട് മാത്രമേ ഈ പദ്ധതി വിജയത്തിലെത്തിക്കാൻ കഴിയു. ദീർഘകാലത്തെ അനുഭവപരിചയം കൈമുതലായുള്ള മുതിർന്ന പൗരന്മാരുടെ , ജോലിയിൽ നിന്ന് വിരമിച്ചവരുടെ, സേവനം ഏറ്റവും ആവശ്യമുള്ള ഒരു പദ്ധതിയാണിത്.
“വിദ്യാഭ്യാസം അസ്വാദ്യകരമാക്കുക; ഗാന്ധിയൻ ദർശനങ്ങൾ പുതിയ തലമുറയിൽ എത്തിക്കുക” എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ‘കരിയർ നോളിഡ്‌ജ്‌ കഫെ’ കൾ ഇന്ത്യക്കത്തും പുറത്തുമുള്ള തൊഴിൽ-വിദ്യാഭ്യാസ പദ്ധതികൾ യുവജനങ്ങൾക്കു പകർന്നുനല്കാൻ പ്രതിജ്ഞാ ബദ്ധമാണ്.
അദ്ദേഹം വ്യക്തമാക്കി.
അച്ചടി, വെബ്, ഡിജിറ്റൽ, മൊബൈൽ , ഒ ടി ടി ,വീഡിയോ സംവിധാനങ്ങളിലൂടെ വിദ്യാഭ്യാസം സാധാരണക്കാരിൽ എത്തിക്കുക , ആവശ്യമായ ബോധവൽക്കരണം നൽകുക, സമ്പൂർണ്ണ ഇ-സാക്ഷരത തുടങ്ങിയവയാണ് ‘കരിയർ നോളിഡ്‌ജ്‌ കഫെ’ യിലൂടെ ഉദ്ദേശിക്കുന്നത്. ‘കരിയർ നോളിഡ്‌ജ്‌ കഫെ’ യുടെ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് info@careermagazine.in എന്ന ഇ മെയിലിൽ ബന്ധപ്പെടാവുന്നതാണ്. എക്സിക്യൂട്ടീവ് ഡയറക്ടർ രഘു കെ തഴവ അറിയിച്ചു.

Share: