കാർഡിയോ വാസ്‌കുലർ ടെക്‌നീഷ്യൻ നിയമനം

Share:

മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാർഡിയോ വാസ്‌കുലർ ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു.
സർക്കാർ അംഗീകൃത ബി.സി.വി.ടി അല്ലെങ്കിൽ ഡി.സി.വി.ടിയും ടി.എം.ടി/എക്കോടെക്‌നീഷ്യൻ/കാർഡിയോ വാസ്‌കുലർ ടെക്‌നീഷ്യൻ ആയി പ്രവൃത്തി പരിചയവുമാണ് യോഗ്യത.
45 വയസ്സ് തികയാത്ത താത്പര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 27ന് രവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം.

ഫോൺ: 0483 2762037.

Tagscardio
Share: