കാര്‍ഡിയോ ഫിസിയോതെറാപ്പിസ്റ്റ് നിയമനം

Share:

എറണാകുളം: ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ കാര്‍ഡിയോ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത: ബി.പി.ടി,എം.പി.ടി ഇന്‍ കാര്‍ഡിയോ തെറാപ്പിക്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് ജനുവരി 14-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.

ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് കാര്‍ഡിയോ ഫിസിയോ തെറാപ്പിസ്റ്റ് എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

Tagscardio
Share: