ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരെ ആവശ്യമുണ്ട്

Share:

ആലപ്പുഴ: ജില്ല പഞ്ചായത്ത്, ദാരിദ്ര്യ ലഘൂകരണവിഭാഗം ഓഫീസ് വഴി നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ 2019-20 വര്‍ഷത്തെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഓഡിറ്റ് ചെയ്ത് മുന്‍പരിചയമുള്ള അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ കേന്ദ്രവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ കണക്ക് ഓഡിറ്റ് ചെയ്യുന്നതിനുള്ള നിരക്ക് രേഖപ്പെടുത്തിയ അപേക്ഷ ഫെബ്രുവരി ഏഴിനകം ദാരിദ്യ ലഘൂകരണ വിഭാഗം ഓഫീസില്‍ ലഭ്യമാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലുള്ള ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസുമായി ബന്ധപ്പെടണം.

വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2251063.

Share: