ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം: സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് കീഡിൻറെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എൻറെര്‍പ്രൈസ് ഡവലപ്മെൻറ് സെൻറ്ര്‍ (ഇഡിസി) സംഘടിപ്പിക്കുന്ന ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിലേക്ക് നിലവില്‍ സംരംഭങ്ങള്‍ നടത്തിവരുന്ന സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എംഎസ്എംഇ വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം എന്നിവയില്‍ പിന്തുണയ്ക്കുക, എം എസ് എം ഇ യൂണിറ്റുകളെ മത്സരാധിഷ്ഠിതവും വളര്‍ച്ചാ കേന്ദ്രീകൃതവുമാക്കുക തുടങ്ങിയവയാണ് ഈ പ്രോഗ്രാമിൻറെ ലക്ഷ്യങ്ങള്‍. www.edckerala.org എന്ന വെബ് സൈറ്റ് മുഖേന മെയ് 20 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 0484 2550322, 2532890.