ബി.ടെക് എന്‍.ആര്‍.ഐ ക്വാട്ട പ്രവേശനം

Share:

സെന്ററര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരളയുടെ കീഴിലുളള മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ 2018 -19 അധ്യയന വര്‍ഷം കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്നിവയില്‍ ഒന്നാം വര്‍ഷ ബി.ടെക് ക്ലാസുകളിലേക്ക്, കണക്കിനും ഫിസിക്‌സിനും കെമസ്ട്രിക്കും 45 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടി ഹയര്‍ സെക്കന്ററി പരീക്ഷയോ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷയോ ജയിച്ചവരില്‍ നിന്നും എന്‍.ആര്‍.ഐ ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. എന്‍.ആര്‍.ഐ ക്വാട്ട പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ ബാധകമല്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാര്‍ ബ്രാഞ്ചില്‍ മാറാവുന്ന പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എന്‍ജിനീയറിംഗ്, മൂന്നാറിന്റെ പേരിലുളള 500 രൂപയുടെ ഡി.ഡി സഹിതമുള്ള അപേക്ഷ ജൂലൈ ആറ് വരെ കോളേജ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോമുകള്‍ www.cemunnar.ac.in ല്‍ നിന്നും കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04865 -232989, 230606, 9447192559.

 

Share: