ബി.ടെക്/എം.ടെക് സ്‌പോട്ട് അഡ്മിഷന്‍

248
0
Share:
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ എം.ടെക് കോഴ്‌സുകളില്‍ (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌്രേടാണിക്‌സ് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)  ഒഴിവുള്ള സീറ്റുകളിലേക്കും  ഒഴിവ് ഉണ്ടാക്കാന്‍ സാധ്യതയുള്ള സീറ്റുകളിലേക്കും 18ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
ബി.ടെക് റഗുലര്‍/ബി.ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകള്‍ക്ക് (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്) കോഴ്‌സുകള്‍ക്ക് 19ന്  സ്‌പോട്ട് അഡ്മിഷന്‍ നടക്കും.
 വിദ്യാര്‍ത്ഥികള്‍ ഈ ദിവസങ്ങളില്‍ 12നു മുമ്പ് ഓഫീസില്‍ എത്തണം.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ പ്രസിദ്ധീകരിച്ച എം.ടെക് അഡ്മിഷന്‍ 2018 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം.
Share: