ബിഎസ്എൻഎലിൽ 300 ഒഴിവുകൾ

296
0
Share:

മാനേജ്മെന്‍റ് ട്രെയിനി (ടെലികോം ഓപറേഷൻ) തസ്തികയിൽ 300 ഒഴിവുകളിലേക്ക് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) അപേക്ഷ ക്ഷണിച്ചു.

മാനേജ്മെന്‍റ് ട്രെയിനി: 150 (ജനറൽ- 76, എസ്‌സി- 23, എസ്ടി-11, ഒബിസി- 40)
ശന്പളം: 24,900- 50,500 രൂപ.
പ്രായം: 2019 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി 30 വയസ്.

യോഗ്യത: അറുപതുശതമാനം മാർക്കോടെ ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ, ഐടി, ഇലക്‌ട്രിക്കൽ വിഭാഗത്തിൽ എൻജിനിയറിംഗ് ബിരുദം. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. കൂടാതെ എംബിഎ അല്ലെങ്കിൽ എംടെക്.

തെരഞ്ഞെടുപ്പ്: അഖിലേന്ത്യാ തലത്തിൽ 2019 മാർച്ച് 17 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെയും പിന്നീട് നടക്കുന്ന ഇന്‍റർവ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 2200 രൂപ. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 1100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.bsnl.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ജനുവരി 26. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.bsnl.co.in സന്ദർശിക്കുക.

Share: