ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ: 1072 ഒഴിവുകൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) തസ്തികയിലെ ഒഴിവുളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്പാർട്ട്മെന്റൽ ഒഴിവുകൾ അടക്കം ആകെ 1072 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
യോഗ്യത: ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ): എസ്എസ്എൽസി / തത്തുല്യം. റേഡിയോ ആൻഡ് ടിവി/ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ അസിസ്റ്റന്റ്/ ഡാറ്റാ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വെയർ/ജനറൽ ഇലക്ട്രോണിക്സ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രേഡുകളിൽ ഏതിലെങ്കിലും രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റികസ് വിഷയത്തിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു.
ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്): എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. റേഡിയോ ആൻഡ് ടിവി/ ഇലക്ട്രോണിക്സ് / കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്/ ഡാറ്റാ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വെയർ/ ഇലക്ട്രീഷ്യൻ/ ഫിറ്റർ/ ഇൻഫോ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്/ കോമൺ എക്വിപ്മെന്റ് മെയിന്റനൻസ്/ കംപ്യൂട്ടർ ഹാർഡ്വെയർ/ നെറ്റ്വർക്ക് ടെക്നീഷ്യൻ/മെക്കാട്രോണിക്സ്/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രേഡുകളിൽ ഏതിലെങ്കിലും രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയത്തിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു.
പ്രായം- 12.06.2019 അടിസ്ഥാനമാക്കി 18 നും 25 നും മധ്യേ. എസ്സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ പ്രായ ഇളവുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശന്പളം:25,500- 81,100 രൂപ.
ശാരീരിക യോഗ്യത- പുരുഷൻമാർക്ക് ഉയരം 165 സെമീ. നെഞ്ചളവ് 77-82 സെമീ. എസ്ടി വിഭാഗക്കാർക്ക് ഉയരം 165.5 സെമീ. നെഞ്ചളവ് 76-81 സെമീ.
സ്ത്രീകൾക്ക് ഉയരം 155 സെമീ. നെഞ്ചളവ് ബാധകമല്ല. എസ്ടി വിഭാഗക്കാർക്ക് 150 സെമീ.
അപേക്ഷകർക്ക് കണ്ണട കൂടാതെ മികച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം. വർണ്ണാന്ധത, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദങ്ങൾ എന്നിവ പാടില്ല.
അപേക്ഷാഫീസ്- 100 രൂപ. വനിതകൾ, എസ്സി, എസ്ടി വിഭാഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ടവിധം: http://bsf.nic.in/doc/recruitment/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12.