ബി.എസ്‌സി നഴ്‌സിംഗ് അപേക്ഷ ക്ഷണിച്ചു

Share:

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് കോളേജുകളായ മലമ്പുഴ (പാലക്കാട് – 0491 2815333), ഉദുമ (കാസർകോട് – 0467 2233935), പള്ളുരുത്തി (എറണാകുളം – 0484 2231530) എന്നിവിടങ്ങളിൽ 2019-20 അധ്യയന വർഷത്തിൽ പോസ്റ്റ് ബേസിക് നഴ്‌സിംഗ് മാനേജ്‌മെന്റ്/ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

https://simet.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാഫീസായി 600 രൂപ ക്രഡിറ്റ്/ഡബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന അടയ്ക്കാം.

അവസാന തിയതി ജൂലൈ 31.

പ്രോസ്‌പെക്ടസും കൂടുതൽ വിവരങ്ങളും സി-മെറ്റ് വെബ്‌സൈറ്റിൽ ലഭിക്കും.

Share: