ബി.എസ്സി നഴ്സിംഗ്, ബി.ഫാം ആയൂര്‍വേദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

278
0
Share:

കണ്ണൂര്‍ പറശ്ശിനിക്കടവ് എം. വി ആര്‍. ആയൂര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വകലാശാല അംഗീകരിച്ച 2018-19 വര്‍ഷത്തെ ബി.എസ്സി. നഴ്സിംഗ് (ആയൂര്‍വേദം) ബി. ഫാം( ആയൂര്‍വേദം) കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഈ മാസം 20 വരെ ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും അപേക്ഷാ ഫീസ് സ്വീകരിക്കും.

പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ് ഫീസ്. പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ നിന്നും പ്രിന്റ് എടുത്ത അപേക്ഷ ഫോറത്തിനോടൊപ്പം ചെല്ലാന്‍ രസീതിന്റെ ഓഫീസ് കോപ്പിയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഡയറക്ടര്‍, എല്‍. ബി. എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, എക്സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ഡിസംബർ 22 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണമെന്ന് എല്‍. ബി. എസ്. ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍: 0471 2560361, 2560362, 2560363, 25603664, 2560365.

Share: