ബയോസ്റ്റാറ്റിസ്റ്റിഷ്യൻ നിയമനം

കണ്ണൂർ: സർക്കാർ ആയുർവേദ കോളജിൽ ബയോസ്റ്റാറ്റിസ്റ്റിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
ഡിസംബർ 18ന് രാവിലെ 11ന് പരിയാരത്തെ കണ്ണൂർ സർക്കാർ ആയുർവേദ കോളജിൽ വാക് ഇൻ ഇൻറർവ്യു നടത്തും.
യോഗ്യത: ബയോസ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം .
പ്രവൃത്തിപരിചയം അഭിലഷണീയം.
കരാർ കാലാവധി: ഒരു വർഷം.
ഉദ്യോഗാർഥികൾ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻകാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഡിസംബർ 18ന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾ കോളജ് ഓഫീസിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ അറിയാം.