ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്: അപേക്ഷ ക്ഷണിച്ചു
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഷോപ്പ്മാനേജറായി 2 യു.ഡി ക്ലർക്ക്, തിരുവനന്തപുരത്ത് വിജ്ഞാനമുദ്രണം പ്രസിൽ 2 അസിസ്റ്റന്റ് ഫോർമാൻ, 2 യു.ഡി പ്രിന്റർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷ, ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ വകുപ്പ് മേധാവികളുടെ സാക്ഷ്യപത്രം സഹിതം ജനുവരി 15നകം സമർപ്പിക്കണം