കരാര്‍ ജീവനക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹര്‍ : മനുഷ്യാവകാശ കമ്മീഷന്‍

കരാര്‍ ജീവനക്കാര്‍ ജോലി ചെയ്ത കാലയളവിലുള്ള നിയമാനുസൃത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരാതിക്കാരനുംസാക്ഷരതാമിഷനില്‍ തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന എ.ജി പല്‍പ്പുവിനോട് വിവേചനപരമായ സമീപനം ഉണ്ടാകാന്‍ പാടില്ലെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. 2003 മുതല്‍ 14 വര്‍ഷം തൃശൂര്‍ ജില്ലാ സാക്ഷരതാമിഷനില്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററായിരുന്ന എ.ജി പല്‍പ്പു 2017 ഫെബ്രുവരിയില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇ.പി.എഫ്, റ്റി.എ, സറണ്ടര്‍ ആനുകൂല്യങ്ങള്‍ നല്‍കിയില്ല.
സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ കമ്മീഷനില്‍ വിശദീകരണം നല്‍കി. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ആവശ്യത്തിലധികമുണ്ടെന്നും പരാതിക്കാരന് 62 വയസ് കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.19 മാസത്തെ ആര്‍ജിതാവധി സര്‍ക്കാര്‍ തീരുമാനമനുസരിച്ച് നല്‍കിയിട്ടുണ്ട്. സാക്ഷതരാമിഷനിലെ ജീവനകാര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാറില്ല. എന്നാല്‍ കരാറില്‍ പ്രായപരിധി പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. സാക്ഷരതാമേഖലയില്‍ ദീര്‍ഘനാളത്തെ അനുഭവസമ്പത്തുള്ള പരാതിക്കാരന്റെ പ്രശ്‌നം പരിഗണന അര്‍ഹിക്കുന്നതാണോയെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.പരാതിക്കാരനായ പല്‍പ്പുവിന് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.