അലഹബാദ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ
അലഹബാദ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
92 ഒഴിവുകളാണുള്ളത്.
14 എണ്ണം ജെഎംജി സ്കെയിൽ ഒന്നിലും 78 എണ്ണം എംഎംജി സ്കെയിൽ രണ്ടിലുമാണ്.
സെക്യൂരിറ്റി ഓഫീസർ 10, സിവിൽ എൻജിനിയർ 4, മാനേജർ (ഫയർ ആൻഡ് സേഫ്റ്റി) 1, മാനേജർ (ലോ) 15, കമ്പനി സെക്രട്ടറി 1, മാനേജർ (ഐടി നെറ്റ്വർക് മാനേജർ) 2, മാനേജർ (ഐടി സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ) 2, മാനേജർ (ഐടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ) 2, മാനേജർ(ഐടി ബിഗ് ഡാറ്റ അനലിറ്റിക്സ്) 2, ഫിനാൻഷ്യൽ അനലിസ്റ്റ് 51, മാനേജർ (ഇക്യുറ്റി/മ്യൂച്വൽ ഫണ്ട് ഡെസ്ക്) 2 എന്നിങ്ങനെയാണ് ഒഴിവ്.
ബിരുദം, എൻജിനിയറിങ് ബിരുദം, ബിരുദവും സിഎഫ്എ/ സിഡബ്ല്യുഎ/എംബിഎ(ഫിനാൻസ്)/പിജിഡിബിഎം(ഫിനാൻസ്), എംബിഎ(ഫിനാൻസ്) തുടങ്ങിയ യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം.
2019 ജൂണിലായിരിക്കും ഓൺലൈൻ പരീക്ഷ.
www.allahabadbank.in വഴി ഓൺലൈൻ ആയി അപേക്ഷിക്കണം
അവസാന തിയതി ഏപ്രിൽ 29.
ഭൂരിഭാഗം തസ്തികകളിലും പ്രായപരിധി 20‐35. 2019 ഏപ്രിൽ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം, വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം എന്നിവ കണക്കാക്കുന്നത്.
വിശദവിവരം www.allahabadbank.in എന്ന വെബ് സൈറ്റിൽ ലഭിക്കും .