ബാങ്ക് മാനേജര്‍: 145 ഒഴിവുകൾ
ന്യൂഡല്‍ഹി: സീനിയര്‍ മാനേജര്‍ , മാനേജര്‍ തസ്തികകളിലെ 145 ഒഴിവുകളിലേക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് അപേക്ഷ ക്ഷണിച്ചു.
മാനേജര്‍ (ക്രെഡിറ്റ്): 100 ഒഴിവുകൾ
യോഗ്യത: ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) അല്ലെങ്കില്‍ സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ട് (യുഎസ്എ)ല്‍ നിന്നുള്ള ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഫിനാന്‍സ് എംബിഎ/ പിജിഡിഎം/ ഫിനാന്‍സ് ബിരുദാനന്തരബിരുദം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 35 വയസ്.
മാനേജര്‍ (റിസ്ക് മാനേജ്മെന്റ്)- 40 ഒഴിവുകൾ
യോഗ്യത: ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) അല്ലെങ്കില്‍ സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ട് (യുഎസ്എ)ല്‍ നിന്നുള്ള ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഫിനാന്‍സ് എംബിഎ/ പിജിഡിഎം/ ഫിനാന്‍സ് ബിരുദാനന്തര ബിരുദം/ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിരുദാനന്തര ഡിപ്ലോമ/ ഫിനാന്‍സ് ആന്‍ഡ് കണ്ട്രോള് മാസ്റ്റേഴ്സും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ് ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ ഗ്ലോബല്‍ അസോസിയേഷന് ഓഫ് റിസ്ക് പ്രൊഫഷണല്സില്നിന്ന് ഫിനാന്‍ഷ്യല്‍ റിസ്ക് മാനേജ്മെന്റ് സര്ട്ടിഫിക്കേഷന് അല്ലെങ്കില്‍ പ്രിമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പ്രൊഫഷണല്‍ റിസ്ക് മാനേജ്മെന്റ് സര്ട്ടിഫിക്കേഷന്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 35 വയസ്.
സീനിയര്‍ മാനേജര്‍ (ട്രഷറി)- 05 ഒഴിവുകൾ
യോഗ്യത: ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) അല്ലെങ്കില്‍ സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ട് (യുഎസ്എ)ല്‍നിന്നുള്ള ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഫിനാന്‍സ് എംബിഎ/ പിജിഡിഎം/ ബിരുദാനന്തരബിരുദം. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 37 വയസ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.pnbindia.in എന്ന വെബ്സൈറ്റ് കാണുക. ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 850 രൂപ. എസ്സി/എസ്ടി/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 50 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 07