ബാങ്ക് ഓഫീസർ: 4102 ഒഴിവുകൾ
രാജ്യത്തെ 20 ദേശസാത്കൃത ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ ബാങ്കുകളിലായി ആകെ 4102 ഒഴിവുകളാണുള്ളത് . ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്.) ആണ് പരീക്ഷ നടത്തുന്നത്.
അലഹാബാദ് ബാങ്ക്, ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക്, ദേന ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, വിജയാ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയാണ് (CWE) തെരഞ്ഞെടുപ്പ് നടത്തുന്ന ബാങ്കുകൾ.
രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഒക്ടോബര്‍ 13, 14, 20, 21 തീയതികളിലായിരിക്കും പ്രാഥമിക പരീക്ഷ.
പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തിലെ പത്ത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിലെ വിവിധ നഗരങ്ങളിലായാണ് പരീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.
തെരഞ്ഞെടുപ്പ്: ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്റർവ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്മെന്റ് വിവരങ്ങൾ ഐബിപിഎസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
നിയമനങ്ങൾ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിന്റെ അടിസ്ഥാനത്തിലായതിനാൽ ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിനു ബാധകമായ പരീക്ഷാകേന്ദ്രത്തിൽ വേണം പൊതുപരീക്ഷ എഴുതാൻ.
കേരളത്തിന്റെ സ്റ്റേറ്റ് കോഡ് 28 ആണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. 2018 സെപ്റ്റംബര്‍ 4-നകം യോഗ്യത നേടിയിരിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുമ്പോള്‍ ഡിഗ്രി വിജയശതമാനം കൂടി ചേർക്കണം .
പ്രായം: 01.08.2018-ന് 20-നും 30-നും മധ്യേ. 02.08.1988-നുശേഷവും 01.08.1998-ന് മുന്‍പും ജനിച്ചവര്‍ മാത്രം (രണ്ട് തീയതികളും ഉള്‍പ്പെടെ) അപേക്ഷിച്ചാല്‍ മതി .എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വിമുക്തഭടര്‍ക്ക് അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കും.
അപേക്ഷാഫീസ്: 600 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപ.
ഓണ്‍ലൈനായാണു പരീക്ഷ നടത്തുന്നത്.
രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം. അഞ്ചു വിഷയങ്ങളിൽനിന്നായി 200 മാർക്കിന്റെ പരീക്ഷയാണു നടത്തുന്നത്. റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നീ വിഷയങ്ങളിൽനിന്നാണു ചോദ്യങ്ങൾ. പരീക്ഷയ്ക്കു നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷയിലെ ഓരോ വിഷയത്തിനും നിർദിഷ്ട കട്ട് ഓഫ് മാർക്ക് നേടണം. ടോട്ടൽ വെയിറ്റേജ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ഇന്റർവ്യൂവിനു ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.
പട്ടികവിഭാഗം, വിമുക്തഭടൻമാർ, ന്യൂനപക്ഷവിഭാഗം, വികലാംഗർ എന്നിവർക്ക് കൊച്ചി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലനത്തിനുള്ള സൗകര്യം ലഭിക്കുന്നതാണ്.
അപേക്ഷകർക്ക് ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓണ്‍ലൈൻ അപേക്ഷയിൽ അപ്ലോഡ് ചെയ്യാൻ അപേക്ഷകന്റെ ഒപ്പും പാസ്പോർട്ട്സൈസ് കളർ ഫോട്ടോയും സ്കാൻ ചെയ്തു സൂക്ഷിക്കണം.
ഓണ്‍ലൈൻ അപേക്ഷാ സമയത്തു രജിസ്ട്രേഷൻ നന്പരും പാസ്വേർഡും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: http://www.ibps.in
അപേക്ഷ: http://www.ibps.in എന്ന വെബ്സൈറ്റിലൂടെ സെപ്റ്റംബര്‍ 4-നകം സമർപ്പിക്കണം.