എക്സിം ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സെക്രട്ടേറിയൽ, ഫംഗ്ഷൻ വിഭാഗത്തിലാണ് ഒഴിവുകൾ. ജനറൽ വിഭാഗത്തിൽ നാലും ഒബിസി വിഭാഗത്തിൽ ഒരു ഒഴിവും ഉണ്ട്.
യോഗ്യത: അന്‍പതു ശതമാനം മാർക്കോടെ ഏതെങ്കിലും സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ധാരണ അനുബന്ധ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം: ജനറൽ വിഭാഗക്കാർക്ക് 40 വയസുവരെയും ഒബിസി വിഭാഗക്കാർക്ക് 43 വയസുവരെയും അപേക്ഷിക്കാം. 2018 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കും.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 600 രൂപ. അംഗപരിമിതർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.eximbankindia.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവാസന തീയതി ഏപ്രിൽ 28.