ബി.എ.എം.എസ് കോഴ്‌സില്‍ സീറ്റൊഴിവ്

332
0
Share:

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആയൂര്‍വേദ കോളേജുകളില്‍ ഏതാനും ബി.എ.എം.എസ് സീറ്റുകള്‍ ഒഴിവുണ്ട്.

സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് തിരുവനന്തപുരം: സ്റ്റേറ്റ് മെരിറ്റ്-1, ഈഴവ-1, സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ: എസ്.സി-1, ഈഴവ-1, സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് കണ്ണൂര്‍: എസ്.സി-1, വൈദ്യരത്‌നം പി.എസ്.വാര്യര്‍ ആയുര്‍വേദ കോളേജ് കോട്ടയ്ക്കലില്‍ ലാറ്റിന്‍ കാത്തലിക് ആന്റ് ആംഗ്ലോ ഇന്ത്യന്‍ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. KEAM 2018 ആയുര്‍വേദ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുക. സ്‌പോട്ട് അലോട്ട്‌മെന്റ് സംബന്ധിച്ച വ്യവസ്ഥകള്‍ www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷകര്‍ KEAM 2018 ലെ പ്രോസ്‌പെക്ടസ് പ്രകാരമുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും, എന്‍ട്രന്‍സ് കമ്മീഷണറുടെ KEAM ഡാറ്റാഷീറ്റും വിദ്യാര്‍ത്ഥി ഇപ്പോള്‍ പഠിക്കുന്ന കലാലയത്തില്‍ നിന്നും നേടിയ എന്‍ഒസി/അസല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷകര്‍ 14ന് രാവിലെ 8.30നും ഉച്ചക്ക് 12നും മദ്ധ്യേ തിരുവനന്തപുരം ആരോഗ്യഭവനില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ എത്തിച്ചേരണം.

Share: