ആയുർവേദ കോളേജിൽ അധ്യാപക / റിസർച്ച് ഫെല്ലോ ഒഴിവുകൾ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ, സംഹിത, സംസ്‌കൃത ആന്റ് സിദ്ധാന്ത എന്നീ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനുവരി നാലിന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.
സംഹിത, സംസ്‌കൃത ആന്റ് സിദ്ധാന്ത വകുപ്പിലെ തസ്തിക ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. ഭിന്നശേഷിക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും സഹിതം രാവിലെ 10.30ന് ഹാജരാകണം.
റിസർച്ച് ഫെല്ലോ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ശാലാക്യതന്ത്ര വകുപ്പിൽ കരാറടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നു. ജനുവരി നാലിന് ഉച്ചക്ക് രണ്ടിന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 1.30ന് ഹാജരാകണം.