ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍
നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഒന്‍പതിന് രാവിലെ 9.30 മുതല്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യ ഭവന്‍ ബില്‍ഡിംഗിലെ ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എ.എം.എസ് ബിരുദം, റ്റി.സി.എം.സി സ്ഥിര രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.
ഫോണ്‍: 0471-2320988.