ആയുർവേദ മെയിൽ/ഫീമെയിൽ തെറാപ്പിസ്റ്റ്

Share:

തിരുവനന്തപുരം: വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ് – 1

(വിദ്യാഭ്യാസ യോഗ്യത – ഡിഎഎംഇ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്),

ആയുർവേദ മെയിൽ തെറാപ്പിസ്റ്റ് – 1

(വിദ്യാഭ്യാസ യോഗ്യത – ഡിഎഎംഇ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്)

തസ്തികകളിൽ എച്ച്എംസി വഴി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും.

പ്രായപരിധി: 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).

താൽപര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 31 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം.

Share: