ആയുർവേദ കോളജിൽ സോണോളജിസ്റ്റ് ഒഴിവ്

Share:

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളജിൽ ആശുപത്രി വികസന സമിതി മുഖേന താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഓൺ കോൾ വ്യവസ്ഥയിൽ സോണോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂൺ 26ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും.

യോഗ്യത: എം.ബി.ബി.എസ്, റേഡിയോ ഡയഗ്‌നോസിസിൽ ഡിപ്ലോമ അല്ലെങ്കിൽ എം.ഡി ആണ് .
ഒഴിവുകൾ : 2

താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

Share: