ആയുര്‍വേദ: വിവിധ തസ്തികകളില്‍ നിയമനം
ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, ആയുര്‍വേദ നഴ്‌സ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍: യോഗ്യത – ബി.എ.എം.എസ്. ബിരുദം, റ്റി.സി.എം.സി. രജിസ്‌ട്രേഷന്‍.
പ്രായ പരിധി- 41 വയസ്.
ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2: യോഗ്യത- എസ്.എസ്.എല്‍.സി. അഥവാ തത്തുല്യം. ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ആയുര്‍വേദ ഫാര്‍മസിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
പ്രായ പരിധി- 36 വയസ്.
ആയുര്‍വേദ നഴ്‌സ് ഗ്രേഡ് 2: യോഗ്യത- എസ്.എസ്.എല്‍.സി. അഥവാ തത്തുല്യം. ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ആയുര്‍വേദ നഴ്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
പ്രായ പരിധി- 36 വയസ്.
യോഗ്യരായവര്‍ അര്‍ഹത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നവംബർ 20ന് വൈകിട്ട് 5നകം dmoismalpy@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ നല്‍കണം. 0477-2252965 എന്ന ഫോണില്‍ രജിസ്റ്റര്‍ ചെയ്യണം.