ആയുര്‍വേദ തെറാപ്പിസ്റ്റ്; താത്കാലിക നിയമനം
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ഫീമെയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ പ്രതിദിനം 385/- രൂപ നിരക്കില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ 19-ന് രാവിലെ 10-ന് ആശുപത്രി ഓഫീസില്‍ നടത്തും.
യോഗ്യത ഐ.ടി.ഐ, ഇലക്ട്രിക്കല്‍.
പ്രായപരിധി 18നും 56 വയസിനും ഇടയില്‍.
നിലവില്‍ ഈ സ്ഥാപനത്തില്‍ തെറാപ്പിസ്റ്റ് തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777489.