ആയുര്‍വേദതെറാപ്പിസ്റ്റ്: അഭിമുഖം 12-ന്

Share:

ആലപ്പുഴ: ഭാരതീയ ചികിത്സാവകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് തസ്തികയില്‍ നിലവിലുള്ള ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം;  ഡിസംബര്‍ 12.

യോഗ്യത: ആയുര്‍വേദതെറാപ്പിസ്റ്റ് – എസ്.എസ്.എല്‍.സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച ആയുര്‍വേദ തെറാപ്പി കോഴ്സ്.

ഉയര്‍ന്ന പ്രായപരിധി: 40 വയസ്.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും dmoismalpy@gmail.com എന്ന വിലാസത്തില്‍ ഡിസംബര്‍ 11-നകം ലഭിക്കണം.

അംഗീകൃത യോഗ്യതയുള്ള അപേക്ഷകര്‍ 0477-2252965 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

Share: