ആയുർവേദ കോളേജിൽ അദ്ധ്യാപക ഒഴിവ്

Share:

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പഞ്ചകർമ്മ, സ്വസ്ഥവൃത്ത വകുപ്പികളിൽ ഒരോ അദ്ധ്യാപകരുടെ ഒഴിവുണ്ട്.
ആയുർവേദത്തിലെ പഞ്ചകർമ്മ, സ്വസ്ഥവൃത്ത എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബരുദം, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം.
താത്പര്യമുള്ള ഉദ്യോർത്ഥികൾ 29 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡേറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫക്കറ്റുകൾ സഹിതം ഹാജരാകണം.

Share: