ഓഡിയോളജിസ്റ്റ് ഒഴിവ്

Share:

തൃശൂർ :മൊബൈൽ ഇൻറർവെൻഷൻ യൂണിറ്റിനായി ഓഡിയോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നവംബർ ഏഴിന് ഉച്ചതിരിഞ്ഞ് 3 മണി മുതൽ തൃശ്ശൂർ ആരോഗ്യ കേരളം ഓഫീസിൽ വച്ച് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. ഓഡിയോളജി ആൻറ് സ്പീച് ലാംഗ്വേജ് പാത്തോളജിയിലെ ബിരുദവും ആർസിഐ രജിസ്ട്രേഷൻ നിർബന്ധവും ആണ്.

ഒരു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

ഉയർന്ന പ്രായപരിധി 40 വയസ്സ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനനതിയതി,രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഇൻറ്ർവ്യൂവിന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0487 2325824

Share: