അറ്റന്‍ഡര്‍ ഹോമിയോ: താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ അറ്റന്‍ഡര്‍ ഹോമിയോ തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത: എസ്എസ്എല്‍സി, രജിസ്റ്റേഡ് എ ക്ലാസ് ഹോമിയോപ്പതി മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി 2024 ജനുവരി ഒന്നിന് 18-41.
നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ എട്ടിന് മുമ്പ് അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍: 0484 2422458.