കല്‍പ്പാക്കം ആറ്റോമിക് റിസർച്ച് സെന്ററില്‍ 337 ഒഴിവുകൾ
കല്‍പ്പാക്കം : വിവിധ തസ്തികകളിലായി 337 ഒഴിവുകളിലേക്ക് ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസെർച് അപേക്ഷ ക്ഷണിച്ചു.
സ്റ്റൈപ്പന്‍ഡറി ട്രെയിനി കാറ്റഗറി ഒന്ന്: കെമിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, കെമിസ്ട്രി, ഫിസിക്സ്
യോഗ്യത: കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കോടെ ബിഎസ്സിയും മറ്റു വിഭാഗങ്ങളില്‍ ബന്ധപ്പെട്ട ഡിപ്ലോമയും.
പ്രായം: 18- 24 വയസ്.
സ്റ്റൈപ്പന്‍ഡറി ട്രെയിനി കാറ്റഗറി രണ്ട്: ഡ്രാഫ്റ്റ്സമാന്‍ മെക്കാനിക്കല്‍, ഇലക്ട്രീഷ്യന്/ ഇലക്ട്രോണിക്സ് മെക്കാനിക്ക്/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഫിറ്റര്‍/ റിഗര്‍, മെക്കാനിക്കല്‍ മെഷീന് ടൂള്‍ മെയിന്റനന്‍സ്/ മെഷീനിസ്റ്റ് ടര്‍ണര്‍, പ്ലംബര്‍/ മേസണ്‍/ കാര്‍പെന്റര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക്ക്/ പ്ലാന്റ് ഓപ്പറേറ്റര്‍, വെല്‍ഡര്‍
യോഗ്യത: പത്താംക്ലാസും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 60 അറുപതു ശതമാനം പ്ലസ്ടുവും. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. ലാബ് അസിസ്റ്റന്റ് തസ്തികയില്‍ ഫിസിക്സ്/ കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു.
പ്രായം: 18- 22 വയസ്.
ഫീസ്: കാറ്റഗറി ഒന്ന് വിഭാഗത്തില്‍ 200 രൂപയും കാറ്റഗറി രണ്ട് വിഭാഗത്തില്‍ 100 രൂപയും. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.igcar.gov.in സന്ദര്‍ശിക്കുക.
അവസാന തിയതി : മേയ് 14