അസിസ്റ്റൻറ് പ്രൊഫസര്‍ 125 ഒഴിവുകള്‍
അസിസ്റ്റൻറ് പ്രൊഫസര്‍, കോഴ്സ് ഡയറക്ടര്‍, അസിസ്റ്റൻറ് ഡയറക്ടര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് പാനല്‍ തയാറാക്കുന്നതിനായി കണ്ണൂര്‍ സര്‍വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും സെന്ററുകളിലും അപേക്ഷ ക്ഷണിച്ചു. 2019-20 വര്‍ഷത്തെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുക.
അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികകളിലെ ഒഴിവുകള്‍ വകുപ്പുകള്‍ക്കനുസരിച്ച് :
ആന്ത്രപ്പോളജി- 3, ബിഹേവിയറല്‍ സയന്‍സ് – 3, ബയോ ടെക്നോളജി ആന്‍ഡ് മൈക്രോബയോളജി-2, കെമിസ്ട്രി -1, ഇക്കണോമിക്സ് -2, ഇംഗ്ലീഷ് -4, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് – 3, ജ്യോഗ്രഫി – 3, ഹിന്ദി- 3, ഹിസ്റ്ററി – 3, ഐ.ടി-10, നിയമം -6,ഇംഗ്ലീഷ് -1, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് – 3, മലയാളം-1, മാനേജ്മെന്റ് സ്റ്റഡീസ് -10, മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം -3, മാത്തമാറ്റിക്കല്‍ സയന്‍സ് – 3, മെഡിക്കല്‍ ബയോകെമിസ്ട്രി – 4, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി – 3, മെഡിക്കല്‍ മൈക്രോബയോളജി – 3, മോളിക്യുലാര്‍ ബയോളജി -3 മ്യൂസിക് -2, പെഡഗോജിക്കല്‍ സയന്‍സ് – 3, ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സ് – 9, ഫിസിക്സ് -1, റൂറല്‍ ആന്‍ഡ് ട്രൈബല്‍ സോഷ്യോളജി – 3, സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സ് – 3, വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി – 3, സുവോളജി – 3
ധര്‍മ്മശാല, കാസര്‍കോട്, മാനന്തവാടി എന്നിവിടങ്ങളിലുള്ള കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്ററിലെ ഒഴിവുകള്‍:
അറബിക് -1, കൊമേഴ്സ് -2, ഇംഗ്ലീഷ് – 2, ഹിന്ദി – 1, കന്നഡ- 1, മലയാളം -3, മാത്തമാറ്റിക്സ് – 3, നാച്ചുറല്‍ സയന്‍സ് – 2, ഫിസിക്കല്‍ സയന്‍സ് – 2, സംസ്‌കൃതം -1, സോഷ്യല്‍ സയന്‍സ് -3
ധര്‍മ്മശാല, കാസര്‍കോട്, മാനന്തവാടി എന്നിവിടങ്ങളിലുള്ള കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളിലും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹിന്ദി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കന്നഡ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവിടങ്ങളിലും കോഴ്സ് ഡയറക്ടര്‍ തസ്തികയില്‍ ഓരോ ഒഴിവ് വീതമുണ്ട്.
തലശ്ശേരി കാമ്പസിലെ ഐ.ടി. എജുക്കേഷന്‍ സെന്റര്‍, മങ്ങാട്ടുപറമ്പയിലെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസ്, നീലേശ്വരത്തെ എം.ബി.എ. സെന്റര്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ ഒരോ ഒഴിവു വീതമുണ്ട്.
യോഗ്യത: അപേക്ഷകര്‍ക്ക് യു.ജി.സി./ എ.ഐ.സി.ടി.ഇ/ എന്‍.സി.ടി.ഇ. റൂള്‍സ് പ്രകാരമുള്ള യോഗ്യതയുണ്ടാകണം.
പ്രായപരിധി: 2019 ജനുവരി ഒന്നിന് 40 വയസ്സ് കവിയാന്‍ പാടില്ല.
സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.
കോഴ്സ് ഡയറക്ടര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളിലേക്ക് 70 വയസ്ക വിയാത്ത വിരമിച്ച കോളേജ്/ സര്‍വകലാശാല അധ്യാപകര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
വിശദമായ വിവരങ്ങൾ www.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും .
ഇതേ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി: മാര്‍ച്ച് 11