അസി. പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം: പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം നടത്തും.
ഒന്നാം ക്ലാസോടുകൂടി ബി.ടെക് ബിരുദവും എം.ടെക് ബിരുദവുമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ്‌സൈറ്റിലെ ലിങ്കിൽ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം.
വിശദവിവരങ്ങൾ lbt.ac.in ൽ ലഭിക്കും.
ഫോൺ: 9645238136 (CSE), 8921244089 (ECE).