അസിസ്റ്റൻറ് ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: ഏറ്റുമാനൂർ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഇൻസ്ട്രക്ടർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
രണ്ടൊഴിവാണുള്ളത്.
യോഗ്യത: ബി.കോം (റഗുലർ), സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ. എഴുത്തുപരീക്ഷയും അഭിമുഖവും മേയ് 27നു രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
വിശദവിവരത്തിന് ഫോൺ: 0481 2537676.