മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ

Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫാർമസി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇൻറ്ർവ്യൂ നടത്തും.

വിദ്യാഭ്യാസ യോഗ്യത: എം.ഫാം.
പ്രായം: പി.എസ്.എസി നിയമപ്രകാരമുള്ളത്.
ഒഴിവ്: ഒന്ന്.
കാലാവധി: 179 ദിവസം.
പ്രതിമാസ വേതനം: പരമാവധി 43,750 രൂപ.
ഇൻറ്ർവ്യൂ തീയതി: ആഗസ്റ്റ് 14 രാവിലെ 11 മണി.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.

Share: