ലെക്ച്‌റർ/ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
തൃശ്ശുർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ റേഡിയോ തെറാപ്പി വിഭാഗത്തിൽ ലെക്ച്‌റർ/ അസിസ്റ്റൻറ് പ്രൊഫസർ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ ഒരു താല്ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത : ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ് സി ഫിസിക്‌സ് രണ്ടാം ക്ലാസ്സ് ബിരുദവും റേഡിയോളജിക്കൽ ഫിസിക്‌സിൽ ഒരു വർഷത്തെ പരിശീലനം അല്ലെങ്കിൽ റേഡിയേഷൻ ഫിസിക്‌സ്, മെഡിക്കൽ റേഡിയേഷൻ ഫിസിക്‌സ്, മെഡിക്കൽ ഫിസിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദവും ഭാഭാ അറ്റോമിക് റിസർച്ച് സെൻറ്റിൽ നിന്നുള്ള ആർഎസ്ഒ ലെവൽ III സർട്ടിഫിക്കറ്റ്.
പ്രായപരിധി : 18-41 (ഇളവുകൾ അനുവദനീയം)
ശമ്പളം: 57,700-1,82,400
തത്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് നാലിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെൻറ് ഓഫീസർ (പിആൻഡ്ഇ ) അറിയിച്ചു.
ഫോൺ : 0484-2312944.