അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ: ഐ​ഡി​ബി​ഐ അപേക്ഷ ക്ഷണിച്ചു

191
0
Share:

ഐ​ഡി​ബി​ഐ ജൂ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു .
പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കാ​ണു പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​രു വ​ർ​ഷ കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു ജൂ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ക്കും.

ബം​ഗ​ളൂ​രു​വി​ലെ മ​ണി​പ്പാ​ൽ ഗ്ലോ​ബ​ൽ എ​ഡ്യു​ക്കേ​ഷ​ൻ, നോ​യി​ഡ​യി​ലെ നി​ന്‍റെ എ​ഡ്യു​ക്കേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കോ​ഴ്സ്.

ഒഴിവുകൾ : 500

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം. പ്രാ​ദേ​ശി​ക​ഭാ​ഷ അ​റി​യു​ന്ന​വ​ർ​ക്കു മു​ൻ​ഗ​ണ​ന.
പ്രാ​യം: 20-25.
യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ 2024 ജ​നു​വ​രി 31 അ​ടി​സ്ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും. പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് അ​ഞ്ചും ഒ​ബി​സി​ക്കു മൂ​ന്നും അം​ഗ​പ​രി​മി​ത​ർ​ക്കു പ​ത്തും വ​ർ​ഷം ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ ഇ​ള​വ്. വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും ഇ​ള​വു​ണ്ട്.

മാ​ർ​ച്ച് 17-ന് നടത്തുന്ന ​ഓണ്‍​ലൈ​ൻ ടെ​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ് . ഇ​ന്‍റ​ർ​വ്യൂ​വും ഉ​ണ്ടാ​കും.

ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്, ഡേ​റ്റ അ​നാ​ലി​സി​സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​പ്ര​ട്ടേ​ഷ​ൻ, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ്, ജ​ന​റ​ൽ/​ഇ​ക്കോ​ണ​മി/​ബാ​ങ്കിം​ഗ് അ​വ​യ​ർ​നെ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണു പ​രീ​ക്ഷ.

ഫെ​ബ്രു​വ​രി 26 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഫീ​സ്: 1000 രൂ​പ (അ​ർ​ഹ​രായവർക്ക് ക്ക് ഇ​ള​വ് ലഭിക്കും ) ഓ​ണ്‍​ലൈ​നി​ൽ അ​ട​യ്ക്കാം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.idbibank.in എന്ന വെ​ബ്സൈ​റ്റി​ൽ ലഭിക്കും.

Share: