അസിസ്റ്റൻറ് എഞ്ചിനീയര്‍ : എംപാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നു

Share:

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അസിസ്റ്റൻറ് എഞ്ചിനീയര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ എംപാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നു.

യോഗ്യരായിട്ടുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 25 നകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (എല്‍.ഐ.ഡി & ഇ.ഡബ്ല്യൂ) ജില്ലാ പഞ്ചായത്ത്, കളകട്രേറ്റ്, ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക്: ഫോൺ: 0477-2263746.

Share: