അസാപ് പ്രാഗ്രാം എക്‌സിക്യൂട്ടീവ് / എംബിഎ ഇന്റേണ്‍സിനെ തിരഞ്ഞെടുക്കുന്നു

283
0
Share:

കൊച്ചി: ഉന്നത വിദ്യാഭാസ വകുപ്പിന്റെ അസാപ് (അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം) എന്ന പ്രോജെക്റ്റിലേക്കു പ്രോഗ്രാം എക്‌സിക്യൂട്ടീവ് / എംബിഎ ഇന്റേണ്‍സിനെ തിരഞ്ഞെടുക്കുന്നു .

എറണാകുളം ജില്ലയിലെ വിവിധ അസാപ് ഓഫീസുകളായ റ്റിഎംജിഎം ഗവ: കോളേജ് മണിമലക്കുന്ന്, ജി.എച്ച്.എസ്.എസ് മഞ്ഞപ്ര, ഇ.എം.ജി.എച്ച്.എസ്.എസ് വെളി, ഫോര്‍ട്ട്‌കൊച്ചി ജി.എച്ച്.എസ്.എസ് പല്ലാരിമംഗലം, ജി.എച്ച്.എസ്.എസ് പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ആയിരിക്കും നിയമനം.

ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് 60 ശതമാനം മാര്‍ക്കോടുകൂടി, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എംബിഎ പഠിച്ചിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 27 -ന് രാവിലെ 10-ന് ഇടപ്പള്ളി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് ഓഫീസില്‍ മാര്‍ക് ലിസ്റ്റിന്റെ അസ്സല്‍ രേഖകളും, രേഖകളുടെ പകര്‍പ്പും, ബയോഡേറ്റയും സഹിതം അഭിമുഖത്തിനു എത്തിച്ചേരണം.

ഇന്റേണ്‍ഷിപ്പ് പ്രതിമാസ സ്‌റ്റൈപ്പന്റ് 10000 രൂപ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9740016688

Tagsasap
Share: