കലാ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

191
0
Share:

തിരുഃ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ എംപാനൽ ചെയ്യുന്നതിനായി കലാ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ വിവിധ ജില്ലകളിൽ നടത്തുന്ന ആശയവിനിമയ ബോധവത്കരണ പരിപാടികളിൽ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് നിശ്ചിത വേതനം നൽകി ഇത്തരം സംഘങ്ങൾക്ക് അവസരം നൽകും.

നാടകം, ഡാൻസ്, നാടൻ പാട്ട് – കലാരൂപങ്ങൾ, പാവകളി, മാജിക് തുടങ്ങി ഏത് കലാരൂപവും അവതരിപ്പിക്കുന്ന വ്യക്തികൾക്കും സംഘങ്ങൾക്കും പാനലിൽ രജിസ്റ്റർ ചെയ്യാം. മൂന്നു വർഷത്തേക്കാണ് രജിസ്ട്രേഷൻ നൽകുന്നത്.

സംസ്ഥാനത്തെ കലാ സംഘങ്ങൾ തിരുവനന്തപുരത്തേക്കാണ് അപേക്ഷ അയയ്ക്കേണ്ടത്. വിലാസം : അഡീഷണൽ ഡയറക്ടർ ജനറൽ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, ഗവ. ഓഫ് ഇന്ത്യ, വന്ദനം, ബേസ്മെന്റ് ഫ്ലോർ, യു.ആർ.ആർ.എ- 7 എ, ഉപ്പളം റോഡ്, സ്റ്റാച്യൂ, തിരുവനന്തപുരം – 695 001.
കൂടുതൽ വിവരങ്ങൾ www.davp.nic.in / www.cbcindia.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 10.

Share: