ഇന്ത്യന്‍ ആര്‍മിയിൽ വനിതകള്‍ക്ക് അവസരം

ഇന്ത്യന്‍ ആര്‍മിയിൽ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് ഇപ്പോള്‍ വനിതകൾക്ക് അപേക്ഷിക്കാം.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 99 ഒഴിവുകളാണുള്ളത്.
യോഗ്യത : എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ വിജയമാണ് അടിസ്ഥാന യോഗ്യത. മൊത്തത്തില്‍ 45 ശതമാനം മാര്‍ക്ക് മാങ്ങി ജയിച്ചവരായിരിക്കണം. ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്കും കരസ്ഥമാക്കിയിരിക്കണം.
പ്രായപരിധി; 17 -21 വയസ്
ഉദ്യോഗാര്‍ത്ഥികള്‍ 1-10-1999 നും 1-4-2003 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ശാരീരക യോഗ്യത
152 സെന്റീ മീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പൊക്കത്തിനും വയസിനും അനുസരിച്ചുള്ള ഭാരമുണ്ടായിരിക്കണം.
നിയമന രീതി
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി പ്രവേശന പരീക്ഷ നടത്തും. നെഗറ്റീവ് മാര്‍ക്കിംഗ് രീതിയുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളോടുകൂടിയ പരീക്ഷയായിരിക്കും.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ https://joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി ഓഗസ്റ്റ് 31